Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅമൃതം ആസാദി: കുണ്ടറ...

അമൃതം ആസാദി: കുണ്ടറ വിളംബരം: ബ്രീട്ടീഷ് ആധിപത്യത്തിനെതിരെ ആയുധമേന്താനുള്ള ആഹ്വാനം

text_fields
bookmark_border
കുണ്ടറ: ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നാട്ടുകൂട്ടങ്ങളോട് ആയുധമെടുത്ത് അടരാടൻ ആഹ്വാനം ചെയ്ത, സ്വാതന്ത്ര്യസമരത്തിന്‍റെ തിളക്കമാർന്ന ഏടാണ്​ കുണ്ടറ വിളംബരം. ബ്രിട്ടീഷുകാർ തിരുവിതാംകൂറിൽ വിവിധ തരത്തിലുള്ള നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്ന സമയത്താണ് ജീവൻപോലും അവഗണിച്ച്​, വേലുത്തമ്പി ദളവ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ആയുധമെടുക്കാൻ കുണ്ടറയിലെത്തി ആഹ്വാനം ചെയ്തത്. 1857 ലെ ശിപായി ലഹളയെന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് അരനൂറ്റാണ്ട് മുമ്പ്​, 1809 ജനുവരി 11നായിരുന്നു വേലുത്തമ്പിയുടെ ഇംഗ്ലീഷ് വിരുദ്ധപോരാട്ടം എന്നതും ശ്രദ്ധേയമാണ്​. ബ്രിട്ടീഷുകാരെ എതിർത്ത കൊച്ചിയിലെ പാലിയത്തച്ചനും തിരുവിതാംകൂറിലെ വേലുത്തമ്പി ദളവയുമായി രഹസ്യസഖ്യമുണ്ടാക്കുകയും തിരുവിതാംകൂറിൽ നിന്നും കൊച്ചിയിൽ നിന്നും ബ്രിട്ടീഷുകാരെ നാടുകടത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ചെയ്തു. പാലിയത്തച്ചൻ 1808ൽ ബോൾഗാട്ടിയിലെ ബ്രിട്ടീഷ് ​െറസിഡൻസിയെ ആക്രമിച്ചു. തുടർന്നാണ് 1809 ജനുവരി 11ന് വേലുത്തമ്പി ദളവ കുണ്ടറയിലെത്തി വിളംബരം നടത്തിയത്. തിരുവിതാംകൂറിനെ സംരക്ഷിക്കുന്നു എന്ന്​ അവകാശപ്പെടുന്ന ബ്രിട്ടീഷ് കമ്പനി സൈന്യം നാടിനെ കൊള്ളയടിക്കുകയാണെന്നും അവരെ ഇവിടെനിന്ന് കെട്ടുകെട്ടിക്കണമെന്നും ഇവർ തുടർന്നാൽ നാട് നശിക്കുമെന്നും ഇവർക്കെതിരെ രാജഭക്തരും ദേശസ്​നേഹികളും 'ആയുധം എടുക്കൂ, പോരാട്ടത്തിന് തയാറാവുക' എന്ന ആഹ്വാനമായിരുന്നു കുണ്ടറ വിളംബരത്തിന്‍റെ കാതൽ. 984ാമാണ്ട് മകരമാസം ഒന്നാം തീയതിയാണ്​ വിളംബരം. സ്വതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ ചെറുത്തുനിൽപ്പുകളിൽ അടയാളപ്പെടുത്തേണ്ട കുണ്ടറ വിളംബരം പലപല തർക്കങ്ങളാൽ അർഹിക്കുന്ന പ്രാധാന്യം കിട്ടാതെ അവഗണിക്കപ്പെടുകയാണ്. ------------------------------------------ ആസാദി കാ ഗൗരവ് യാത്ര ഇന്നുമുതൽ കൊല്ലം: വർഗീയതക്കും ഫാഷിസത്തിന് എതിരെയും സ്വാതന്ത്ര്യത്തിന്‍റെ വജ്രജൂബിലിയോടനുബന്ധിച്ചും ഡി.സി.സി സംഘടിപ്പിച്ചിരിക്കുന്ന ആസാദി കാ ഗൗരവ് യാത്ര ശനിയാഴ്ച ആരംഭിക്കും. മൈലക്കാട് ജങ്​ഷനിൽ കെ.പി.സി.സി വൈസ്​ പ്രസിഡന്‍റ്​ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യും. കണ്ണനല്ലൂരിൽ നടക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 14ന് പുനലൂരിൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ്​ കൊടിക്കുന്നിൽ സുരേഷ് എം.പിയും 15ന് ചിന്നക്കടയിൽ സമാപന സമ്മേളനം രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story