Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

കാണിക്കവഞ്ചിയില്‍നിന്ന് പണം കവർന്നു

text_fields
bookmark_border
കാണിക്കവഞ്ചിയില്‍നിന്ന് പണം കവർന്നു
cancel
പത്തനാപുരം: പട്ടാഴി ദേവീക്ഷേത്രത്തിന്‍റെ പ്രധാന ഗോപുരത്തിനോട് ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയില്‍നിന്ന് പണം നഷ്ടമായി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാവിലെ ഗോപുരത്തോട്​ ചേര്‍ന്ന് വഞ്ചി സൂക്ഷിച്ചിരുന്ന മുറിയുടെ കതക് തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പെട്ട സെക്യൂരിറ്റി ജീവനക്കാരനാണ് ക്ഷേത്രഭാരവാഹികളെ വിവരം അറിയിച്ചത്. കഴിഞ്ഞ ആറാം തീയതി വഞ്ചിയിലെ പണം എടുത്തിരുന്നതായും അതിനാല്‍ വലിയ തുക മോഷണം പോയിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. പൊലീസും വിരലടയാള വിദഗ്​ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുന്നിക്കോട് പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. പടം.... പട്ടാഴി ദേവീക്ഷേത്രത്തിന്‍റെ പ്രധാന ഗോപുരത്തിനോട് ചേര്‍ന്നുള്ള മുറിയുടെ വാതിലുകള്‍ കുത്തിത്തുറന്ന നിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story