Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:18 AM IST Updated On
date_range 12 Aug 2022 12:18 AM ISTപഞ്ചായത്ത് ചിറയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു നടപടിയെടുക്കാതെ അധികൃതര്‍
text_fieldsbookmark_border
പരവൂര്‍: പൂതക്കുളം ഈഴംവിള ക്ഷേത്രത്തിന് സമീപമുള്ള പഞ്ചായത്ത് ചിറയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. കഴിഞ്ഞയാഴ്ചയാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മത്സ്യത്തില്‍ നിന്നും രക്തം പൊട്ടി ഒലിക്കുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. തുടര്‍ന്ന് പഞ്ചായത്ത് മെംബറെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചെങ്കിലും ഇതുവരെയും പഞ്ചായത്തധികൃതര്‍ നടപടിയെടുത്തിട്ടില്ല. രാത്രിയില്‍ മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും സ്ഥിരംതാവളമാണ് ഇവിടം. അടിയന്തരമായി മത്സ്യങ്ങളെ പരിശോധന നടത്തി വിഷം കലര്‍ത്തിയിട്ടോ മറ്റോ ഉണ്ടെങ്കിൽ ചിറ ശുദ്ധീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story