Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഒഴുക്കിൽപെട്ട...

ഒഴുക്കിൽപെട്ട വയോധികയെ രക്ഷിച്ച യുവാക്കള്‍ക്ക് ആദരം

text_fields
bookmark_border
കുളത്തൂപ്പുഴ: ആറ്റില്‍ കുളിക്കുന്നതിനിടയില്‍ കാല്‍വഴുതി ഒഴുക്കിൽപെട്ട വയോധികയെ സാഹസികമായി രക്ഷിച്ച യുവാക്കളെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആദരിച്ചു. കുളത്തൂപ്പുഴ അമ്പലം വാര്‍ഡ് ആറ്റിന്​ കിഴക്കേകര നിവാസികളായ ബിജു, ശംഭു, ശിവകുമാര്‍ സാംനഗര്‍ സ്വദേശി അരുണ്‍, സുരേഷ് എന്നിവരാണ് കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍കുമാറില്‍നിന്ന്​ ആദരവ് ഏറ്റുവാങ്ങിയത്. അമ്പലക്കാട് വള്ളക്കടവില്‍ വീട്ടില്‍ രാധമ്മയുടെ ബന്ധുവായ ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ സതിയമ്മ(57)ആണ് ഇക്കഴിഞ്ഞ ഞായറാഴ്ച കുളത്തൂപ്പുഴയാറില്‍ ഒഴുക്കിൽപെട്ടത്. രാധമ്മയുടെ നിലവിളികേട്ട് സംഭവസമയം അതുവഴിയെത്തിയ യുവാക്കള്‍ കുത്തൊഴുക്കിനെ വകവെക്കാതെ ആറ്റിലേക്ക് ചാടിയാണ് സതിയമ്മയെ രക്ഷിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story