Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:16 AM IST Updated On
date_range 12 Aug 2022 12:16 AM ISTപൊതുസ്ഥലത്ത് യുവതിയോട് അതിക്രമം: പ്രതി പിടിയിൽ
text_fieldsbookmark_border
ചിത്രം - പരവൂർ: പട്ടാപ്പകൽ പരവൂർ ടൗണിൽ യുവതിയെ ക്രൂരമായി ആക്രമിച്ച പ്രതി പിടിയിൽ. പരവൂർ കോട്ടപ്പുറം കാരുണ്യഭവനിൽ ശ്രീനാഥ് (37) ആണ് പിടിയിലായത്. യുവതിയോടുള്ള മുൻവിരോധത്തിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പരവൂരിലെ സ്വകാര്യസ്ഥാപനത്തിലേക്ക് അതിക്രമിച്ചുകയറിയ പ്രതി യുവതിയുടെ കവിളത്ത് അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് കടയുടെ പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. തുടർന്ന് ആളുകൾ നോക്കിനിൽക്കെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ ചുറ്റിമുറുക്കി ശ്വാസം മുട്ടിച്ചു. നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അക്രമം തുടർന്ന ശ്രീനാഥിനെ പരവൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ നിതിൻ നളൻ, സുരേഷ് കുമാർ, എ.എസ്.ഐമാരായ ജോയ്, രമേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിത്രം - പോക്സോ കേസിൽ പിടിയിൽ പാരിപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോക്സോ പ്രകാരം യുവാവിനെ പൊലീസ് പിടികൂടി. പാരിപ്പള്ളി വരിഞ്ഞം വിജിവിലാസത്തിൽ ബിനു (30) ആണ് പിടിയിലായത്. ബുധനാഴ്ച പെൺകുട്ടിയുടെ വീട്ടിൽെവച്ചാണ് ഇയാൾ അതിക്രമം നടത്തിയത്. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് കുട്ടിയോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വിവരം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബ്ബാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ സുരേഷ് കുമാർ, ജി.എ.എസ്.ഐ പ്രകാശ്, എസ്.സി.പി.ഒ മഞ്ജു, സി.പി.ഒമാരായ അനൂപ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story