Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:11 AM IST Updated On
date_range 12 Aug 2022 12:11 AM ISTകോലിഞ്ചിമല പാറഖനനം: വിളക്കുടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി നല്‍കി
text_fieldsbookmark_border
കുന്നിക്കോട്: കോലിഞ്ചിമലയിലെ പാറഖനനം സംരക്ഷണസമരസമിതി വിളക്കുടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കി. ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിെവക്കണമെന്ന് ഹൈകോടതി വിധി ഉണ്ടായിട്ടും അത് സെക്രട്ടറി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ലൈസന്‍സോ അനുമതിയോ ഇല്ല. നിലവില്‍ ഇവിടെ ഖനനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും സമരസമിതി ആരോപിക്കുന്നു. അനധികൃതമായ പാറഖനനവും മണ്ണെടുപ്പും നടക്കുന്ന കോലിഞ്ചിമലയ്ക്ക് ചുറ്റും ഇരുനൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഖനനത്തിനെതിരെ വിളക്കുടി ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ വസ്തുതകളെല്ലാം നിലനിൽക്കെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മൗനാനുവാദത്തോടെ നടക്കുകയാണെന്നും സമരസമിതി ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story