Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓടനാവട്ടത്ത്​ വീട്ടിൽ...

ഓടനാവട്ടത്ത്​ വീട്ടിൽ മോഷണം; പണവും സ്വർണവും അപഹരിച്ചു

text_fields
bookmark_border
ചിത്രം - കൊട്ടാരക്കര: ഓനാവട്ടം പരുത്തിയറ വീട്ടിൽ നടന്ന മോഷണത്തിൽ 47,000 രൂപയും 10 പവൻ സ്വർണവും അപഹരിച്ചു. ഓടനാവട്ടം പരുത്തിയറ സ്വദേശി പൗലോസിന്‍റെ ജെ.കെ.സി വില്ലയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ച 1.30ന് ​സുഹൃത്തിനെ എയർ പോർട്ടിൽ കൊണ്ടുവിടുന്നതിനായി വിമാനത്താവളത്തിൽ പോയി രാവിലെ ആറോടെ, തിരികെ വന്നപ്പോൾ വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്നനിലയിലായിരുന്നു. മുറിയിൽ തുറന്നു കിടന്ന അലമാരയിൽനിന്ന് സ്വർണവും ബാഗിൽ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചു. മക്കൾ വിദേശത്തായതിനാൽ പൗലോസ്​ ഒറ്റക്കാണ് വീട്ടിൽ കഴിയുന്നത്. മുകളിലത്തെനിലയിൽ കയറിയ മോഷ്ടാവ് പുസ്​തകങ്ങളും തുണികളും വലിച്ച് വാരി ഇട്ടിട്ടുണ്ട്​. പെട്രോൾ പമ്പിലെ സി.സി ടി.വി പരിശോധിച്ചതിൽ മോഷ്ടാക്കൾ എത്തിയതായി സംശയിക്കുന്ന കാർ കണ്ടെത്തി. കൊല്ലത്ത് നിന്ന് ഡോഗ് സ്​ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി. പൂയപ്പള്ളി പൊലീസ്​ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story