Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനഗരസഭയിൽ അർഹരായവർക്ക്...

നഗരസഭയിൽ അർഹരായവർക്ക് വീട്​ നൽകുന്നില്ലെന്ന് ആക്ഷേപം

text_fields
bookmark_border
പുനലൂർ: നഗരസഭയിൽ അർഹരായ നിർധനർക്ക് വീട് നൽകുന്നില്ലെന്ന പരാതി ഉയരുന്നു. ലൈഫ് ഭവന പദ്ധതികളെ ചൊല്ലി കഴിഞ്ഞദിവസത്തെ നഗരസഭ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ തർക്കമുന്നയിച്ചിരുന്നു. മുൻ കൗൺസിൽ 1287 വീടുകൾ നൽകിയപ്പോൾ ഇപ്പോഴത്തെ കൗൺസിൽ ഒരു വീടുപോലും നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വർഷങ്ങളായി ഓരോ വാർഡ് സഭകളിലും ഗുണഭോക്തൃ പട്ടികയിലെ തിരുത്തലുകൾ വരുത്തലും രേഖകൾ ശേഖരിക്കലും നടക്കുന്നുണ്ടെങ്കിലും ആർക്കും വീട് ലഭിക്കാത്ത അവസ്ഥയാണ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ 2017ൽ തയാറാക്കിയ ഡി.പി.ആറിൽ 243 പേരെ ഉൾക്കൊള്ളിച്ചിരുന്നു. പട്ടികയിൽപെട്ടവർ ലൈഫ് പട്ടികയിൽ അപേക്ഷ നൽകിയതുമില്ല. ഈ കുടുംബങ്ങൾ ഒരു പട്ടികയിലും ഉൾപ്പെടാതായി. 2020ൽ ഭൂരഹിത ലൈഫ് പട്ടികയിൽ 646 കുടുംബങ്ങളെ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ വിവിധ പരിശോധനക്കുശേഷം വാർഡ് സഭകൾ അംഗീകരിച്ച ഭൂരഹിതരായ 817 പേരും ഭൂമിയുള്ള ഭവനരഹിതരായ 380 പേരും ഉൾപ്പെടെ എല്ലാവരും ആശങ്കയിലാണ്. ഭവനരഹിതരുടെ ലിസ്റ്റുണ്ടാക്കി ആളുകളെ പറഞ്ഞു കബളിപ്പിക്കുന്ന നടപടി അവസാനിപ്പിച്ച് ഭൂമിയും വീടും നൽകാൻ നഗരസഭ തയാറാകണമെന്ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ ജി. ജയപ്രകാശ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story