Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയ ഗാനാലാപന മത്സരം

ദേശീയ ഗാനാലാപന മത്സരം

text_fields
bookmark_border
കൊല്ലം: 75 ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ ഗാനാലാപനം മത്സരവും ദേശഭക്തി ഗാനം ആലാപന മത്സരവും 14ന് രാവിലെ 9.30 മുതൽ പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തും. എട്ട്​ മുതൽ 12 വരെ ക്ലാസുകളിലുള്ള സ്കൂൾ വിദ്യാർഥികൾക്കാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനം യുവജന കമീഷൻ ചെയർപേഴ്സൻ ചിന്ത ജെറോം ഉദ്ഘാടനം ചെയ്യും. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ജില്ല ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷതവഹിക്കും. പ്രകാശനം ചെയ്തു കൊല്ലം: ബീന സജീവിന്‍റെ 'ഏകാന്തതയുടെ കടല്‍' കഥാസമാഹാരം അശോകന്‍ ചരുവില്‍ പ്രകാശനം ചെയ്തു. ഡോ.പി.എസ്. ശ്രീകല പുസ്തകം ഏറ്റുവാങ്ങി. അഡ്വ.ഡി. സുരേഷ്​ കുമാര്‍, ഡോ.സി. ഉണ്ണിക്കൃഷ്ണന്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണന്‍, ഡോ. വസന്തകുമാര്‍ സാംബശിവന്‍, രാധാകൃഷ്ണന്‍ ചെറുവല്ലി, ആര്‍. അനില്‍കുമാര്‍, ബീന സജീവ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story