Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:06 AM IST Updated On
date_range 12 Aug 2022 12:06 AM ISTഫ്രീഡം ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു
text_fieldsbookmark_border
ചവറ: സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫ്രീഡം ഫിലിം ഫെസ്റ്റിവൽ പന്മന ആശ്രമത്തിൽ സംഘടിപ്പിച്ചു. ഗാന്ധിപീസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഏകദിന ചലച്ചിത്രമേള നടത്തിയത്. ഗാന്ധിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള ഫോട്ടോ പ്രദർശനം, ചർക്കയുടെ പ്രവർത്തനം എന്നിവയും മേളക്ക് അനുബന്ധമായി ആശ്രമപരിസരത്ത് ഒരുക്കിയിട്ടുണ്ട്. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി.ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം എച്ച്. ഹന്‍സിയ, പബ്ളിക് റിലേഷന്‍സ് അഡീഷനല്‍ ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, ചലച്ചിത അക്കാദമി സെക്രട്ടറി സി. അജോയ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം വി.പി. ജയപ്രകാശ് മേനോൻ, കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിൽ ചെയർമാൻ സുമന്‍ജിത്ത് മിഷ, ആശ്രമം പ്രതിനിധി പന്മന മഞ്ജേഷ് എന്നിവര്‍ പങ്കെടുത്തു. ചിത്രം.. പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച ഫ്രീഡം ഫിലിം ഫെസ്റ്റിവൽ സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
