Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബോധവത്കരണ ഗാനം...

ബോധവത്കരണ ഗാനം ശ്രദ്ധേയമാകുന്നു

text_fields
bookmark_border
കരുനാഗപ്പള്ളി: മാലിന്യമുക്ത കേരളം എന്ന ആശയവുമായി കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർ തയാറാക്കിയ . മഴക്കാലപൂർവ ശുചീകരണത്തെക്കുറിച്ചും വിവിധ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും സാംക്രമിക രോഗങ്ങൾ രൂപപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചും ഗാനത്തിൽ വ്യക്തമായ ബോധവത്കരണ നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ ഓഫിസർ ഡോ. എസ്. ലൈജുവിന്‍റെ ആശയങ്ങൾ ചിട്ടപ്പെടുത്തി ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടർ എസ്. ഷെനാണ് ഗാനരചന നിർവഹിച്ചത്. കോന്നി ഗവ. മെഡിക്കൽ കോളജിലെ ജൂനിയർ റസിഡൻറ് ഡോ. വിഗ്നേഷ്യ ജയദേവൻ, കുലശേഖരപുരത്തെ ജെ.എച്ച്.ഐമാരായ ആർ. രമേഷ്, കെ. സജീവൻ, എസ്. സൂരജ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അടുത്ത സമയത്ത് മലയാളത്തിൽ പുറത്തിറങ്ങിയ ഒരു സിനിമയുടെ ഹിറ്റായ ഗാനത്തിന്‍റെ സംഗീതം ഉപയോഗിച്ചാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story