Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുടുംബശ്രീ സി.ഡി.എസിലെ...

കുടുംബശ്രീ സി.ഡി.എസിലെ വിവിധ യൂനിറ്റുകൾക്ക് സംരംഭക ലോൺ

text_fields
bookmark_border
ചിത്രം - ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ അനുവദിച്ചു. സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽനിന്ന് വെളിനല്ലൂർ പഞ്ചായത്തിലെ 25 യൂനിറ്റുകൾക്കായി 1.60 കോടി രൂപയാണ്​ അനുവദിച്ചത്​. മൈക്രോ ക്രെഡിറ്റ്‌ വായ്പ വിതരണത്തിന്‍റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് ലതിക വിദ്യാധരൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് എം. അൻസർ അധ്യക്ഷത വഹിച്ചു. പിന്നാക്ക വികസന കോർപറേഷൻ മാനേജർ കെ.ജെ. ലത പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ജെ. റീന, സ്ഥിരംസമിതി അധ്യക്ഷൻ ജി. ജയശ്രീ, ബ്ലോക്ക്‌ പഞ്ചായത്തംഗം കരിങ്ങന്നൂർ സുഷമ, സി.ഡി.എസ്‌ വൈസ് ചെയർപേഴ്സൺ അജിത കുമാരി, ചെയർപേഴ്സൺ സാജിത ബൈജു എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധ റാലി ഓയൂർ: ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ് മുട്ടറ സ്കൂളിൽ എസ്.പി.സി, എൻ. എസ്.എസ്, സ്കൗട്ട് ആൻഡ്​ ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പ്രതിജ്ഞയും നടത്തി. ഹെഡ്മിസ്ട്രസ് സൂസമ്മ ഫ്ലാഗ്ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീദേവി, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ രശ്മി നായർ, ഹെഡ്മിസ്ട്രസ് സൂസമ്മ കെ.ഐ, കുടവട്ടൂർ വിശ്വം, ആശ്രയ പ്രസിഡന്‍റ്​ ശാന്തശിവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story