Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകഞ്ചാവുമായി യുവാവ്​...

കഞ്ചാവുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
ചിത്രം - കൊല്ലം: വിൽപനക്കായി കരുതിയിരുന്ന കഞ്ചാവുമായി യുവാവ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിൽ. ഇരവിപുരം തെക്കേവിള വൈനഗർ-125ൽ നസ്​മൽ (30) ആണ് പിടിയിലായത്. കൊല്ലം സിറ്റി പൊലീസ്​ പരിധിയിൽ മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ നടത്തിവരുന്ന സ്​പെഷൽ ​ഡ്രൈവിന്‍റെ ഭാഗമായ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കർബല ജങ്​ഷനിൽ കഞ്ചാവ് വിൽപനക്കായി നിൽക്കവെ ആ സമയത്ത് പട്രോളിങ് നടത്തിക്കൊണ്ടിരുന്ന കൊല്ലം ഈസ്റ്റ് പൊലീസ്​ സംഘം സംശയാസ്​പദമായി കണ്ട ഇയാളെ ചോദ്യം ചെയ്യുകയും കൈയിൽ കരുതിയിരുന്ന 55 ഗ്രാം കഞ്ചാവ് പിടികൂടുകയുമായിരുന്നു. കഞ്ചാവ് ചെറുപൊതികളാക്കി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കലാണ് ഇയാളുടെ രീതി. ഈസ്റ്റ് പൊലീസ്​ ഇൻസ്​പെക്ടർ അരുൺ.ജിയുടെ നേതൃത്വത്തിൽ എസ്​.ഐ ജയശങ്കർ, സി.പി.ഒമാരായ ശ്രീജിത്ത്, സുനിൽ, രമേശ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story