Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:09 AM IST Updated On
date_range 11 Aug 2022 12:09 AM ISTസെന്‍റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ പെരുന്നാളിന് കൊടിയേറി
text_fieldsbookmark_border
ചിത്രം - ശാസ്താംകോട്ട: ശൂരനാട് വടക്ക് സെന്‍റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ഗീവർഗീസ് നെടിയമലയിൽ കൊടിയേറ്റ് നിർവഹിച്ചു. ആഗസ്റ്റ് 11,12,13 തീയതികളിൽ വൈകുന്നേരം 4.30ന് ജപമാല പ്രാർഥനയും സന്ധ്യാ നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. ശനി വൈകീട്ട് പെരുന്നാൾ പ്രദക്ഷിണം നടക്കും. 14ന് രാവിലെ ഒമ്പതിന് പ്രഭാത നമസ്കാരം, തുടർന്ന് കുർബാന. ദൈവമാതാവിന്‍റെ സ്വർഗാരോഹണ ദിനമായ 15ന് രാവിലെ 8.15ന് പ്രഭാത നമസ്കാരം, 8.45ന് കുർബാന. ഫാ. ജോസ് കോട്ടയ്ക്കകത്ത് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പെരുന്നാൾ പ്രദക്ഷിണവും നേർച്ചവിളമ്പും കൊടിയിറക്കവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story