Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡോ. ഷഹാൽ ഹസൻ...

ഡോ. ഷഹാൽ ഹസൻ മുസ്​ലിയാർക്ക്​ നവതി ആദരവ്​

text_fields
bookmark_border
ചിത്രം കൊല്ലം: നവതിയുടെ നിറവിലെത്തിയ ടി.കെ.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യക്ഷൻ ഡോ. ഷഹാൽ ഹസൻ മുസ്​ലിയാരെ കൊല്ലം പൗരാവലിയും ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ്​ സയൻസ് അലുമ്​നി അസോസിയേഷനും ആദരിക്കുന്നു. ഈ മാസം 13ന്​ വൈകുന്നേരം മൂന്നിന്​ ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ്​ സയൻസ്​ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ്​ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും. ടി.കെ.എം കോളജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്​ അധ്യക്ഷതവഹിക്കും. ടി.കെ.എം ട്രസ്റ്റ്​ ട്രഷറർ ജലാലുദ്ദീൻ മുസ്​ലിയാർ ഉപഹാര സമർപ്പണം നടത്തും. മന്ത്രി കെ.എൻ. ബാലഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ്​, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, രാജ്​മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിക്കും. നവതിയോടനുബന്ധിച്ച് ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ്​ സയൻസ് അലുമ്​നി അസോസിയേഷൻ അർഹരായ രണ്ട് ബിരുദ വിദ്യാർഥികളുടെ പഠനചെലവ് പൂർണമായി ഏറ്റെടുക്കും. കശുവണ്ടി വ്യവസായിയും ടി.കെ.എം ട്രസ്റ്റ് സ്ഥാപകനുമായ എ. തങ്ങൾ കുഞ്ഞ് മുസ്​ലിയാരുടെ പുത്രനായി 1932 ഏപ്രിൽ 22നാണ്​ ജനനം. കോയിക്കൽ ഗവ:സ്കൂൾ, ക്രേവൻ എൽ.എം.എസ്, ആലുവ യു.സി കോളജ്​ എന്നിവിടങ്ങളിലെ പഠനശേഷം,അമേരിക്കയിലെ ടെക്സാസ് യൂനിവേഴ്സിറ്റിയിൽനിന്ന്​ കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന്​ മുസ്​ലിയാർ ഇൻഡസ്ഡീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാവുകയും പിതാവിനൊപ്പം വ്യവസായരംഗത്ത് സജീവമാകുകയും ചെയ്തു. 1961ലാണ് ടി.കെ.എം കോളജ് ട്രസ്റ്റിന്റെ നേതൃത്വ പദവിയിലെത്തുന്നത്. വിവിധ സർവകലാശാലകളിലെ സിൻഡിക്കേറ്റ്, സെനറ്റ് അംഗം, അക്കാദമിക് കൗൺസിൽ, ഗവേണിങ്​ ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്​. സംഘാടകസമിതി ചെയർമാൻ യഹിയ. എസ്​, പ്രസിഡന്‍റ്​ ഡോ. ചിത്ര ഗോപിനാഥ്​, സി. ബാബു, എച്ച്​. ഹുസൈൻ, സുരലാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story