Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവനിത കമീഷന്‍ അദാലത്;...

വനിത കമീഷന്‍ അദാലത്; ഏറെയും തീർപ്പാക്കാനാകാത്ത തർക്കങ്ങൾ

text_fields
bookmark_border
ചിത്രം- കൊല്ലം: സംസ്ഥാന വനിത കമീഷൻ സിറ്റിങ്ങിൽ പരാതികളായി എത്തിയവയിൽ ഏറെയും കമീഷന്‍റെ അധികാരപരിധിയില്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്ത വസ്തു, അതിര്, സ്വത്ത് തര്‍ക്കങ്ങൾ. ഇത്തരം കേസുകളില്‍ സ്ത്രീകളെ ഉപയോഗിച്ച് മറ്റ് പരാതികള്‍ നല്‍കുന്ന പ്രവണതയാണ് കാണുന്നതെന്ന്​ കമീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. ഇത്തരക്കാര്‍ക്ക് കൃത്യമായ നിയമോപദേശം നല്‍കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സംസ്ഥാന വനിത കമീഷന്‍ നടത്തിയ സിറ്റിങ്ങില്‍ ആദ്യ ദിനത്തിൽ 135 കേസുകള്‍ പരിഗണിച്ചു. അവയിൽ 21 പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതിയില്‍ റിപ്പോര്‍ട്ട് തേടി. 113 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക്​ മാറ്റിവെച്ചു. വ്യാഴാഴ്ചയും സിറ്റിങ്​ തുടരും. ടീം കേരള സന്നദ്ധ സേനയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപം നല്‍കിയ ടീം കേരള സന്നദ്ധസേനയിലേക്ക് 18 നും 25 നും മധ്യേ പ്രായമുള്ളവരില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. പേര്, മേല്‍വിലാസം, ഫോൺ നമ്പര്‍, ജനനത്തീയതി, ഇമെയിൽ ഐഡി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലുള്ള മുന്‍പരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷകള്‍ ആഗസ്റ്റ് 16നകം klm.ksywb@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലോ 9447408609, 9037380195 എന്നീ വാട്‌സ്ആപ് നമ്പരുകളിലോ അയക്കാം. വിവരങ്ങള്‍ക്ക്: 0474 2798440.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story