Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഒ.എൻ.വി പുരസ്കാരം എം....

ഒ.എൻ.വി പുരസ്കാരം എം. മുകുന്ദന്

text_fields
bookmark_border
കൊല്ലം: കൊല്ലം മാസിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഒ.എൻ.വി മലയാളം പഠനകേന്ദ്രം ലൈബ്രറി ഏർപ്പെടുത്തിയ ഒ.എൻ.വി പുരസ്​കാരം എം. മുകുന്ദന്. 'നൃത്തം ചെയ്യുന്ന കുടകൾ' എന്ന നോവലാണ് അവർഡിനർഹമായത്​. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആശ്രാമം സന്തോഷ് രൂപകൽപന ചെയ്ത ഫലകവുമാണ് പുരസ്​കാരം. അശോകൻ ചരുവിൽ, ഡോ. സി. ഉണ്ണിക്കൃഷ്ണൻ, കെ.പി. നന്ദകുമാർ എന്നിവർ അംഗങ്ങളായ സമിതിയാണ് അവാർഡ്​ നിർണയിച്ചത്​. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന്​ കൊല്ലം സോപാനം കലാകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരം സമർപ്പിക്കും. മാസ്​ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് അധ്യക്ഷതവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ്, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്​, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, ഡോ.സി. ഉണ്ണിക്കൃഷ്ണൻ, കെ.പി. നന്ദകുമാർ തുടങ്ങിയവർ സംസാരിക്കും. ചടങ്ങിനോടനുബന്ധിച്ച്​ നടത്തുന്ന ഒ.എൻ.വിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാർച്ചനയിൽ ഒ.എൻ.വിയുടെ മകൻ രാജീവ് ഒ.എൻ.വി, കൊച്ചുമകൾ അപർണാ രാജീവ്, ആശ്രാമം ഉണ്ണിക്കൃഷ്ണൻ, അജിത, ഷാജി തുടങ്ങിയവർ പങ്കെടുക്കും. അശോകൻ ചരുവിൽ, മാസ്​ പ്രസിഡന്‍റ്​ എക്സ്. ഏണസ്റ്റ്, സെക്രട്ടറി എ. റഷീദ്, വൈസ് പ്രസിഡന്‍റ്​ രാധ കാക്കനാടൻ, ഡോ.സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story