Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:27 AM IST Updated On
date_range 10 Aug 2022 12:27 AM ISTകോളജ് വിദ്യാര്‍ഥിയുടെ മരണം: ബന്ധുവായ യുവാവ് അറസ്റ്റില്‍
text_fieldsbookmark_border
ചിത്രം - ഓയൂര്‍: കോളജ് വിദ്യാര്‍ഥി തൂങ്ങിമരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുവായ ചെറുക്കന്‍ കോട്ടുക്കല്‍ അജിത ഭവനില്‍ ശരത്തിനെയാണ് (27) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നായിരുന്നു കേസിസാസ്പദമായ സംഭവം. ഓടനാവട്ടം സ്വദേശിനിയായ യുവതി തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്. യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെന്നും ശരത്ത് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെതുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ ചെയ്തത്. പൂയപ്പള്ളി സി.ഐ ബിജുവിന്‍റെ നിർദേശപ്രകാരം എസ്.ഐ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story