Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:25 AM IST Updated On
date_range 10 Aug 2022 12:25 AM ISTബൈക്കില്‍ സഞ്ചരിച്ച പിതാവിനെയും മകളെയും കാട്ടാന ആക്രമിച്ചു
text_fieldsbookmark_border
ചിത്രം- പുനലൂര്‍: കരുനാഗപ്പള്ളിയില്‍നിന്ന് അച്ചന്‍കോവിലിലേക്ക് ബൈക്കില്‍ വന്ന പിതാവിനെയും മകളെയും കാട്ടാന ആക്രമിച്ചു. ആക്രമത്തില്‍ സാരമായി പരിക്കേറ്റ ഇരുവരെയും പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി ചെന്നിവിള പുത്തന്‍വീട്ടില്‍ അബ്ദുല്‍ നവാസ് (46), മകള്‍ നഹില (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അച്ചന്‍കോവില്‍ ഗവ.വി.എച്ച്.എസ്.ഇയില്‍ നഹിലയുടെ പ്രവേശനം സംബന്ധിച്ച ആവശ്യത്തിന് എത്തിയതായിരുന്നു ഇവര്‍. തിരികെ അച്ചൻകോവിലിലേക്ക് ഗൂഗ്ൾ മാപ്പ് നോക്കി പോകുംവഴി വഴിതെറ്റിയാണ് ബൈക്കില്‍ കോന്നിയിലെത്തി വനത്തിലൂടെയുള്ള കല്ലേലി റോഡിലെത്തിയത്. തുടർന്ന് മുന്നോട്ടുപോകുമ്പോഴാണ് മണ്ണാറപ്പാറ റേഞ്ചിലെ നടുവത്തുമൂഴിയില്‍വെച്ച് കാട്ടാന ഇവരുടെ മുന്നിലെത്തിയത്. തുടർന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു. ബൈക്കിനും നാശംവരുത്തി. അബ്ദുല്‍ നവാസിന് ഇടതുകാലിനും നെഞ്ചിനും കാര്യമായ പരിക്കുണ്ട്. കാട്ടാന ഇവരെ ആക്രമിക്കുന്നത് കണ്ട് സമീപത്തുനിന്നിരുന്നയാൾ ഓടിയെത്തി കാട്ടാനയെ വിരട്ടിയോടിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ പിതാവിനെയും മകളെയും ഇവരുടെ പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ അച്ചന്‍കോവിലിലെ ആശുപത്രിയിലെത്തിച്ചു. പ്രാഥമികചികിത്സക്ക് ശേഷം ഇരുവരെയും ജീപ്പില്‍ ഉച്ചയോടെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story