Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:15 AM IST Updated On
date_range 10 Aug 2022 12:15 AM ISTകോവിഡ് കാലത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ നടപടി പ്രശംസനാര്‍ഹം -പി.എസ്. സുപാല്‍
text_fieldsbookmark_border
കുളത്തൂപ്പുഴ: കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സാധാരണക്കാരുടെ മക്കള്‍ക്കും ഇലക്ട്രോണിക് പഠന മാധ്യമങ്ങള്‍ ലഭ്യമാക്കുന്നതിനായി പലിശ രഹിത വായ്പ പദ്ധതി നടപ്പാക്കിയ സഹകരണ പ്രസ്ഥാനങ്ങളുടെ നടപടി പ്രശംസാര്‍ഹമാണെന്ന് പി.എസ്. സുപാല്‍ എം.എല്‍.എ. കഴിഞ്ഞദിവസം കുളത്തൂപ്പുഴ സര്‍വിസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയികളായവരെ ആദരിക്കുന്ന 'മികവ് 2022' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്‍റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍കുമാര്‍, ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നദീറ സൈഫുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ.കെ. സുധീര്‍, റീനാ ഷാജഹാന്‍, വാര്‍ഡംഗം പി. ലൈലാ ബീവി, ഡയറക്ടര്‍ ബോര്‍ഡ് അംഗം എസ്. മോഹനന്‍ പിള്ള, സെക്രട്ടറി ബി. ബിന്ദു എന്നിവര്‍ സംസാരിച്ചു. ........... ഫോട്ടോ: KE KULP 2: കുളത്തൂപ്പുഴ സർവിസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച 'മികവ് 2022' പരിപാടി പി.എസ്. സുപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story