Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅന്തര്‍ ദേശീയ...

അന്തര്‍ ദേശീയ ദിനാചരണവും പദ്ധതികളുടെ ഉദ്ഘാടനവും

text_fields
bookmark_border
ചിത്രം - കുളത്തൂപ്പുഴ: അന്തര്‍ദേശീയ ട്രൈബല്‍ ദിനത്തോടനുബന്ധിച്ച് ജില്ല പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം കടമാന്‍കോട് ആദിവാസി കോളനിയില്‍ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിലും പ്രചാരണത്തിലും തദ്ദേശീയ വനിതകളുടെ പങ്ക്, മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം എന്നീ സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ആദിവാസി കോളനികളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ധനസഹായ വിതരണവും നടന്നു. ഗ്രാമപഞ്ചായത്തംഗം പി.ആര്‍. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അഞ്ചല്‍ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ വിനോദ്, സംസ്ഥാന പട്ടിക വര്‍ഗ ഉപദേശക സമിതി അംഗം കുമാരി ചിന്നുമോള്‍, ഊരൂമൂപ്പന്‍മാരായ രതീഷ്, അപ്പുകുട്ടന്‍ കാണി, പി. തങ്കപ്പന്‍കാണി, ട്രൈബല്‍ ഡെവലപ്‌മെന്‍റ്​ ഓഫിസര്‍ എസ്. സജു, ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫിസര്‍ എസ്. മുഹമ്മദ് ഷൈജു എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story