Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:13 AM IST Updated On
date_range 10 Aug 2022 12:13 AM ISTഎക്‌സൈസ് സംഘത്തെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍
text_fieldsbookmark_border
ചിത്രം - ശൂരനാട്: അനധികൃതമായി ചാരായം വാറ്റി വില്‍പന നടത്തിയത് അന്വേഷിക്കാനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച പ്രതികളെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. പാറക്കടവ് അമ്മുനിവാസില്‍ ജനാര്‍ദനന്‍ (60), പാറക്കടവ് വിജില്‍ ഭവനത്തില്‍ വിജില്‍ (20), പാറക്കടവ് വിജില്‍ ഭവനത്തില്‍ വിനോദ് (41) എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ശൂരനാട് അമ്മച്ചിമുക്കിലെ വീട്ടില്‍ അനധികൃതമായി ചാരായം വാറ്റി വില്‍പന നടക്കുന്നു എന്ന വിവരം ലഭിച്ചതിനെത്തുടന്ന് പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെയാണ് പ്രതികള്‍ ആക്രമിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവിന്‍റെ നേതൃത്വത്തിലെ സംഘമാണ് പരിശോധനക്കായി എത്തിയത്. എക്‌സൈസ് സംഘം എത്തിയ ഡിപ്പാർട്മെന്റ് വാഹനത്തിനും പ്രതികള്‍ നാശനഷ്ടം ഉണ്ടാക്കി. ശൂരനാട് എസ്.ഐ രാജന്‍ ബാബു, എസ്.ഐ ചന്ദ്രമോന്‍, എ.എസ്.ഐ ജഗജീവന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചിത്രം - അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു ശാസ്താംകോട്ട: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് ഓട്ടോ തല കീഴായി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്ക്. കുറ്റിയില്‍ മുക്കിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ അനിയന് തലക്ക് പരിക്കേറ്റു. സമീപത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. മൈനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപം വൈകീട്ട് 4.30നാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശിയും ശാസ്താംനടയിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായ യുവാവ് ഓടിച്ച ബൈക്ക് പൂര്‍ണമായി തകർന്നെങ്കിലും യുവാവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തലകീഴായി മറിഞ്ഞ ഓട്ടോയില്‍നിന്ന് ഡ്രൈവര്‍ റോഡിലേക്ക് തെറിച്ച് വീണാണ് പരിക്കേറ്റത്. രണ്ട് ബൈക്കുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടയിലാണ് ബൈക്ക് ഓട്ടോയിലിടച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story