Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതപാൽ സമരം ഇന്ന്

തപാൽ സമരം ഇന്ന്

text_fields
bookmark_border
കൊല്ലം: ദേശവ്യാപകമായി ബുധനാഴ്ച നടക്കുന്ന തപാൽ സമരം വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്ന് സി.ഐ.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവർത്തന ലാഭം കൂടിയ നഗരങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന കോർപറേറ്റ് സ്വഭാവം തപാൽ മേഖലയിൽ വ്യാപിക്കുന്നത് രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കൾക്കും ഗ്രാമ പ്രദേശങ്ങളിലുള്ളവർക്കും പ്രയാസം സൃഷ്ടിക്കും. തപാൽ വകുപ്പിന്‍റെ കീഴിൽ കാര്യക്ഷമമായി നടന്നുവരുന്ന ലഘു സമ്പാദ്യ പദ്ധതികൾ പുതുതായി രൂപവത്​കരിച്ച ഇന്ത്യ പോസ്റ്റ് പേയ്മൻെറ് ബാങ്കിലേക്ക് മാറുന്നതോടെ ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് തപാൽ ഓഫിസുകൾ വഴി ലഭിച്ചിരുന്ന മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങളും ഇല്ലാതാകും. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി ഉൾപ്പെടെ പ്രധാന സമര കേന്ദ്രങ്ങളിൽ പ്രവർത്തകർ അഭിവാദ്യ പ്രകടനം നടത്തുമെന്ന് ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story