Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:10 AM IST Updated On
date_range 10 Aug 2022 12:10 AM ISTനിരവധി കേസുകളിലെ പ്രതി കാപ പ്രകാരം തടവിൽ
text_fieldsbookmark_border
കാപ: നിരവധി കേസുകളിലെ പ്രതി തടവിൽ ചിത്രം - കൊല്ലം: 2015 മുതൽ കൊല്ലം സിറ്റി പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, നരഹത്യശ്രമം, അക്രമം, അടിപിടി, വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കിളികൊല്ലൂർ ചമ്പക്കുളത്ത് നക്ഷത്രനഗർ 67ൽ സജോഭവനത്തിൽ എസ്. സജിനെ (27- സച്ചു) കാപ പ്രകാരം തടവിലാക്കി. 2015 മുതൽ 2022 വരെ തുടർച്ചയായി 10 ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. കൊടുംകുറ്റവാളികൾക്കെതിരെ കാപ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് കലക്ടറും ജില്ല മജിസ്ട്രേറ്റുമായ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, സുധീർ, സി.പി.ഒമാരായ അനീഷ്, ശിവകുമാർ, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story