Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊതുസ്ഥലത്ത് യുവതിയെ...

പൊതുസ്ഥലത്ത് യുവതിയെ ആക്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
പാരിപ്പള്ളി: യുവതിയെ പൊതുസ്ഥലത്ത് ആക്രമിച്ച യുവാവ് പിടിയിൽ. തൃക്കോവിൽവട്ടം തട്ടാർകോണത്ത് ചാമത്തടത്തിലെ കല്ലുംമൂട്ടിൽ വീട്ടിൽ എ. അജിംഷായാണ് (35) പാരിപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. യുവതിയെ മുൻപരിചയമുണ്ടായിരുന്ന ഇയാൾ യുവതിയുടെ ആദ്യഭർത്താവിന്‍റെ ആക്സിഡന്‍റ്​ കേസിൽ ലഭിക്കുന്ന നഷ്​ടപരിഹാരത്തുകയുടെ പങ്ക് ആവശ്യപ്പെട്ടാണ് അക്രമം നടത്തിയത്. പാരിപ്പള്ളി ശ്രീരാമപുരം പെട്രോൾ പമ്പിന് സമീപം യുവതി സഞ്ചരിച്ച ഓട്ടോ റിക്ഷ തടഞ്ഞുനിർത്തി വലിച്ചു പുറത്തിറക്കി അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. കൈവിരലുകൾക്ക് പൊട്ടലേറ്റ യുവതി പാരിപ്പള്ളി​ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ കൊട്ടിയം, ഇരവിപുരം, കിളികൊല്ലൂർ സ്റ്റേഷനുകളിൽ വധശ്രമം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ്. പാരിപ്പള്ളി ഇൻസ്​പെക്ടർ എ. അൽജബറിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ സുരേഷ് കുമാർ, അജിത്കുമാർ, എ.എസ്​.ഐ ഷിഹാബുദ്ദീൻ എസ്​.സി.പി.ഒ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story