Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:19 AM IST Updated On
date_range 9 Aug 2022 12:19 AM ISTസ്കൂൾ വളപ്പിലെ മരങ്ങൾ മുറിച്ചുകടത്തിയെന്ന് പരാതി
text_fieldsbookmark_border
അഞ്ചൽ: സ്കൂൾ വളപ്പിലെ പ്ലാവ് അനധികൃതമായി മുറിച്ചുകടത്തുകയും പ്രശ്നമായപ്പോൾ തിരികെ കൊണ്ടിട്ടതായും പരാതി. പുതിയ കെട്ടിടം അനുവദിക്കുമ്പോൾ നിർമിക്കുന്നതിനായി കരുകോൺ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നിന്ന ഒരു മാവ് പി.ടി.എയുടെ ഉത്തരവാദിത്തത്തിൽ കഴിഞ്ഞദിവസം മുറിച്ചിരുന്നു. അതിനുശേഷം സ്കൂൾ പ്രിൻസിപ്പലിന്‍റെയോ പി.ടി.എയുെടയോ അനുവാദമില്ലാതെ മറ്റൊരു പ്ലാവ് പി.ടി.എയിലെ ചിലരുടെ ഒത്താശയോടെ മുറിക്കുകയും അത് വാഹനത്തിൽ കടത്തുകയും ചെയ്തു എന്നാണ് ആരോപണമുയർന്നത്. ഈ സംഭവം നാട്ടിൽ പ്രചരിച്ചതോടെ കടത്തിക്കൊണ്ടുപോയ തടി തിരികെ കൊണ്ടിടുകയായിരുന്നെത്ര. സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലെത്തിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബഹളം െവച്ചു. സ്കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിയമ നടപടിയെടുക്കാമെന്നുള്ള സ്കൂൾ അധികൃതരുടെ ഉറപ്പിന്മേൽ പ്രതിഷേധക്കാർ പിരിഞ്ഞുപോയി. വിദ്യാഭ്യാസവകുപ്പിനും കലക്ടർക്കും ബന്ധപ്പെട്ട മറ്റ് അധികൃതർക്കും യൂത്ത് കോൺഗ്രസ് പരാതി നൽകി. എന്നാൽ, സ്കൂൾ വളപ്പിൽ നിന്ന് മാവ് മുറിക്കാനുള്ള അനുമതി ബന്ധപ്പെട്ട അധികൃതരിൽ നിന്ന് വാങ്ങിയിരുന്നതാണെന്നും മാവ് മുറിച്ചപ്പോൾ ശിഖരങ്ങൾ വീണ് പ്ലാവ് ഒടിഞ്ഞതാണെന്നും അത് സ്കൂൾ കോമ്പൗണ്ടിൽ തന്നെ ഉണ്ടെന്നുമാണ് ഒരു വിഭാഗം നാട്ടുകാർ പറയുന്നത്. ചിത്രം: കരുകോൺ ഗവ. ഹയർ സെക്കൻഡറി സ്കൂൾവളപ്പിൽ നിന്ന പ്ലാവ് മുറിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
