Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:16 AM IST Updated On
date_range 9 Aug 2022 12:16 AM ISTനിയന്ത്രണം പിന്‍വലിച്ചു
text_fieldsbookmark_border
കൊല്ലം: കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യബന്ധനം, ഖനനം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി കലക്ടര്‍ അറിയിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ക്ക് വിധേയമായി ആവശ്യമെങ്കില്‍ തുടര്‍ന്നും നിയന്ത്രണമേര്‍പ്പെടുത്തും. അഭിമുഖം കൊല്ലം: തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി നടത്തുന്ന കാര്‍ഷിക സെന്‍സസിന്‍റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനത്തിനായി അഭിമുഖം. സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമായുള്ള ഹയര്‍സെക്കന്‍ഡറി തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഒരു വാര്‍ഡിന് പരമാവധി 4600 രൂപയാണ് പ്രതിഫലം. കര്‍ഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള്‍ വീട് സന്ദര്‍ശനം നടത്തി ശേഖരിക്കണം. https://forms.gle/QKU77qBcmUoVRFbz5 ലിങ്ക് മുഖേന ഓഗസ്റ്റ് 17ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ആഗസ്റ്റ് 26ന് കരുനാഗപ്പള്ളി-പത്തനാപുരം, 27ന് കുന്നത്തൂര്‍-കൊട്ടാരക്കര, 29ന് കൊല്ലം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസുകളിലും രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് അഭിമുഖം. ഫോണ്‍: 8547063970 (കരുനാഗപ്പള്ളി), 8078183988 (പത്തനാപുരം), 8547063970 (കുന്നത്തൂര്‍), 9895273753 (കൊട്ടാരക്കര) 9744540185 (കൊല്ലം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story