Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:16 AM IST Updated On
date_range 9 Aug 2022 12:16 AM ISTകണ്‍സ്ട്രക്ഷന്‍ മെഷിനറി ഓണേഴ്‌സ് സമിതി ജില്ല സമ്മേളനം
text_fieldsbookmark_border
കൊല്ലം: കണ്‍സ്ട്രക്ഷന്‍ മെഷിനറി ഓണേഴ്‌സ് സമിതി (സി.എം.ഒ.എസ്.) ജില്ല സമ്മേളനം എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എം.ഒ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അശോകന്‍ ചെന്താര അധ്യക്ഷതവഹിച്ചു. മെംബര്‍ഷിപ് കാമ്പയിന്‍ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി കെ.കെ. നിസാര്‍ നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ജലജ മാത്യു കോതമംഗലം, സി.എം.ഒ.എസ് സംസ്ഥാന കമ്മിറ്റി അംഗം നവീന്‍ചന്ദ്ര എന്നിവര്‍ പങ്കെടുത്തു. അഭിമുഖം കൊല്ലം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന നൂതന പരിശീലന പദ്ധതിയായ അക്രഡിറ്റഡ് എൻജിനീയര്‍/ഓവര്‍സിയര്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊല്ലം സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പട്ടികജാതി വികസന ഓഫിസില്‍ നടത്തും. അഭിമുഖത്തിനുള്ള അറിയിപ്പ് തപാല്‍മാർഗം അയച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10ന് അഞ്ചല്‍, ചടയമംഗലം, പത്തനാപുരം, കൊട്ടാരക്കര, ചിറ്റുമല ബ്ലോക്ക് പരിധിയിലുള്ളവര്‍ക്കും ഉച്ചക്ക് 1.30 മുതല്‍ ഓച്ചിറ, ശാസ്താംകോട്ട ബ്ലോക്ക് പരിധിയിലുള്ളവര്‍ക്കും വ്യാഴാഴ്ച രാവിലെ 10ന് വെട്ടിക്കവല, ഇത്തിക്കര, മുഖത്തല ബ്ലോക്ക് പരിധിയിലുള്ളവര്‍ക്കും ഉച്ചക്ക് 01.30 മുതല്‍ ചവറ ബ്ലോക്ക്, കൊല്ലം കോര്‍പറേഷന്‍ പരിധിയിലുള്ളവര്‍ക്കുമാണ് അഭിമുഖം. അപേക്ഷകര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0474-2794996.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story