Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിദ്യാർഥികള്‍ക്ക്...

വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

text_fields
bookmark_border
ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിലെ എസ്.സി വിഭാഗത്തില്‍പെട്ട ഡിഗ്രി, പ്രഫഷനൽ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് ലാപ്ടോപും 10ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കോവൂര്‍ കുഞ്ഞുമോന്‍ എം.എൽ.എ ലാപ്ടോപ് വിതരണത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ ആദ്യ വിതരണം ശാസ്താംകോട്ട ​ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. അന്‍സാര്‍ ഷാഫി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. സെയ്ദ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലാലി ബാബു, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍, അനില്‍ എസ്. കല്ലേലിഭാഗം, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി അംഗങ്ങളായ മൈമുന നജീബ്, ഷാജി ചിറക്കുമേല്‍, ഷീബ സിജു, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ രാജി രാമചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ ബിന്ദുമോഹന്‍, ബിജുകുമാര്‍, ജലജ രാജേന്ദ്രന്‍, അസി. സെക്രട്ടറി വൈ. സിദ്ദിക്ക് എന്നിവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു കൊല്ലം: കോഴിക്കോട് എന്‍.ഐ.ഇ.എല്‍.ഐ.ടിയും കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജും ചേര്‍ന്ന് ആഗസ്റ്റ് അവസാനവാരം നടത്തുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിദ്യാർഥികള്‍ക്കായി 135 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എന്‍.എസ്.ക്യൂ.എഫ് ലെവല്‍ നാല് നിലവാരത്തിലുള്ള ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫിസ് ഓട്ടോമേഷന്‍ സൗജന്യ കോഴ്‌സിലേക്കാണ് അപേക്ഷിക്കാവുന്നത്. ജനറല്‍, ഒ.ബി.സി മറ്റ് കാറ്റഗറിയിലുള്ള വിദ്യാർഥികള്‍ ഫീസ് അടയ്ക്കണം. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പ്ലസ്​ ടു അല്ലെങ്കില്‍ ഐ.ടി.ഐ പാസായിരിക്കണം. ഫോണ്‍: 0476 2623597, 9447488348.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story