Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവൈദ്യുതി ജീവനക്കാർ...

വൈദ്യുതി ജീവനക്കാർ പണിമുടക്കി പ്രതിഷേധിച്ചു

text_fields
bookmark_border
വൈദ്യുതി ജീവനക്കാർ പണിമുടക്കി പ്രതിഷേധിച്ചു
cancel
കരുനാഗപ്പള്ളി: രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്ന വൈദ്യുതിനിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനെതിരെ രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാർ നടത്തുന്ന പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി നാഷനൽ കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പണിമുടക്കിയ ജീവനക്കാർ ടൗണിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ഹെഡ് പോസ്റ്റ്​ ഓഫിസിന്​ മുന്നിൽ നടന്ന ധർണ സമരം സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. അമൃതലാൽ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ഐ. ഷിഹാബ്, ഐ.എൻ.ടി.യു.സി നേതാവ് ബാബു അമ്മവീട്, വി. ദിവാകരൻ, സുജിത്ത്, അൻസർ ബാബു, മധു, ഗോപൻ എന്നിവർ സംസാരിച്ചു. ചിത്രം: വൈദ്യുതി ജീവനക്കാർ കരുനാഗപ്പള്ളിയിൽ നടത്തിയ പ്രതിഷേധധർണ സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story