Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅവശനിലയിലായ വയോധികയെ...

അവശനിലയിലായ വയോധികയെ ആശുപത്രിയിലാക്കി

text_fields
bookmark_border
ചിത്രം കൊല്ലം: വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ വയോധികയെ സാമൂഹികനീതിവകുപ്പും തഹസിൽദാരും പൊലീസും ചേർന്ന് ആശുപത്രിയിലാക്കി. കടപ്പാക്കട എൻ.ടി.വി നഗർ 71-ബിയിൽ മേരിക്കുട്ടിയെയാണ് (77) തിങ്കളാഴ്ച ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. കൗൺസിലർ ടി.ജി. ഗിരീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി​. അധ്യാപികയായിരുന്ന മേരിക്കുട്ടിയുടെ ഏകമകൻ ദീപക് ജോൺ ഒന്നരവർഷം മുമ്പാണ് മരിച്ചത്. അതിനുശേഷം ഇവർ തനിച്ചായിരുന്നു താമസം. നാലുമാസം മുമ്പുവരെ ആരോഗ്യവതിയായിരുന്ന മേരിക്കുട്ടിയുമായി നിരന്തരം ഫോണിൽ വിളിക്കുകയും നേരിൽകാണുകയും ചെയ്യുമായിരുന്നെന്ന് ഗിരീഷ് നൽകിയ പരാതിയിലുണ്ട്. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച ഇവരുടെ വീട്ടിലെത്തിയപ്പോൾ മേരിക്കുട്ടി അവശനിലയിലായിരുന്നു. വയോധികയുമായി ബന്ധമില്ലാത്ത മറ്റുപലരും വീട്ടിൽ താമസമുണ്ടെന്നും മേരിക്കുട്ടിയുടെ സ്ഥിതി മോശമായത് സംശയകരമാണെന്നുമാണ്​ ഗിരീഷ് പരാതിപ്പെട്ടത്. തഹസിൽദാർ ജാസ്മിൻ ജോർജ്, സാമൂഹികനീതിവകുപ്പ് ഓഫിസർ പ്രസന്നകുമാരി, വില്ലേജ് ഓഫിസർ ആർ. ശിവപ്രസാദ്, ഈസ്റ്റ് പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ്​ വീട്ടിൽനിന്ന്​ വയോധികയെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story