Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:09 AM IST Updated On
date_range 9 Aug 2022 12:09 AM ISTപ്രതിഭാ സംഗമം
text_fieldsbookmark_border
കടയ്ക്കൽ: ചിതറ വളവുപച്ച സി. കേശവൻ ഗ്രന്ഥശാല സംഘടിപ്പിച്ച മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജി. നാരായണൻ അധ്യക്ഷത വഹിച്ചു. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്‍റ് തെരഞ്ഞടുത്ത വ്യത്യസ്ത മേഖലയിലെ പ്രതിഭകളെ ആദരിച്ചു. ഗ്രന്ഥശാല ഏർപ്പെടുത്തിയ സി. കേശവൻ മെമ്മോറിയൽ പുരസ്കാരം, കെ.പി. കരുണാകരൻ മെമ്മോറിയൽ പുരസ്കാരം, എ. രഘുനാഥൻ മെമ്മോറിയൽ പുരസ്കാരം, ചിതറ ചാരിറ്റി ഗ്രൂപ്പ് ഏർപ്പെടു ത്തിയ വിദ്യാഭ്യാസ അവാർഡ് എന്നിവയും വിതരണം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഗ്രന്ഥശാല സെക്രട്ടറി സി.പി. ജെസീൻ, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, കാർഡ് സെക്രട്ടറി ഡോ. നടയ്ക്കൽ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി. അനിൽ, ജോയന്റ് സെക്രട്ടറി കോട്ടപ്പുറം ശശി, കാംകോ ഡയറക്ടർ എസ്. ബുഹാരി, ചിതറ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് കൊല്ലായിൽ സുരേഷ്, കവിത, വളവുപച്ച സന്തോഷ്, ശങ്കർ രാജ് ചിതറ എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story