Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:06 AM IST Updated On
date_range 9 Aug 2022 12:06 AM ISTകോർപറേഷനെതിരെ ബി.ജെ.പി പ്രക്ഷോഭം
text_fieldsbookmark_border
കൊല്ലം: തെരുവുവിളക്കുകള്‍ കത്തിക്കാത്തതിലും ഭവനനിർമാണ പദ്ധതികളിലെ ക്രമക്കേടിലും തെരുവുനായ് ശല്യത്തിലും പ്രതിഷേധിച്ച് ബി.ജെ.പി ജനകീയ പ്രക്ഷോഭം നടത്തുമെന്ന് ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാര്‍ അറിയിച്ചു. ......kc+kw.... 'അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കണം' കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അധീനതയിലുള്ള ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളജിന്‍റെ സ്ഥലത്തിന്‍റെ പാട്ടക്കുടിശ്ശികയുടെ പേരിൽ ബോർഡിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ദേവസ്വം പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും യൂനിയൻ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് പി. വിജയചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. പി.എസ്. പ്രസാദ്, കെ.പി. ഉണ്ണികൃഷ്ണൻ, ഗോവിന്ദൻ നമ്പൂതിരി, ചവറ രാജശേഖരൻ, പുലിയൂർ ചന്ദ്രൻ, പരമേശ്വരൻ നായർ, ത്രിവിക്രമ ചന്ദ്രയാഗികൾ, മാവേലിക്കര സതീശൻ, നാഗപ്പൻ നായർ, ഗോപിനാഥപിള്ള, പ്രശാന്ത് പുനലൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story