Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസി.പി.എം പഞ്ചായത്തംഗം...

സി.പി.എം പഞ്ചായത്തംഗം ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
ചിത്രം പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ സി.പി.എം പഞ്ചായത്തംഗം മാമ്പഴത്തറ സലീം വീണ്ടും ബി.ജെ.പിയിൽ ചേർന്നു. കഴുതുരുട്ടി വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക്. ഞായറാഴ്ച വൈകീട്ട് പുനലൂരിൽ നടന്ന ബി.ജെ.പി നിയോജകമണ്ഡലം സമിതിയിൽ സലീമിനെ ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ പാർട്ടിയിലേക്ക് ഷാൾ അണിയിച്ച്​ സ്വീകരിച്ചു. എന്നാൽ, അടുത്തിടെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സലീം പഞ്ചായത്തംഗത്വം രാജിവെച്ചിട്ടില്ല. ഈ സ്ഥാനം അടുത്ത ദിവസങ്ങളിൽ രാജിവെച്ചാൽ കഴുതുരുട്ടി വാർഡിൽ രണ്ടാമതും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. നേരത്തെ ആര്യങ്കാവിലെ സി.പി.എം നേതാവായിരുന്ന സലീം പാർട്ടി വിട്ട്​ കോൺഗ്രസിലും പിന്നീട് ബി.ജെ.പിയിലും ചേർന്നിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗമായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കഴുതുരുട്ടി വാർഡിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായി വിജയിച്ചു. എന്നാൽ, മൂന്ന് മാസം മുമ്പ് ബി.ജെ.പിയിൽനിന്ന്​ പഞ്ചായത്തംഗത്വം രാജിവെച്ചു. പിന്നീട് സി.പി.എമ്മിൽ ചേർന്ന് ഉപതെരഞ്ഞെടുപ്പിൽ കഴുതുരുട്ടിയിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story