Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിദ്യാഭ്യാസരംഗം...

വിദ്യാഭ്യാസരംഗം അധാർമികവത്​കരിക്കരുത് -കടയ്ക്കൽ

text_fields
bookmark_border
കടയ്ക്കൽ: ഉത്തമ പൗരന്മാരെ വാർത്തെടുക്കേണ്ട മേഖലയായ വിദ്യാഭ്യാസ രംഗത്തെ അധാർമികവത്​കരിക്കരുതെന്ന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. ജമാഅത്ത് ഫെഡറേഷൻ കൊട്ടാരക്കര താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്‍റ് നിലമേൽ അഷ്റഫ് ബദരി അധ്യക്ഷത വഹിച്ചു. കടയ്ക്കൽ ജുനൈദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാം പ്രമേയവും താലൂക്ക് ജനറൽ സെക്രട്ടറി തലവരമ്പ് സലീം റിപ്പോർട്ടും അവതരിപ്പിച്ചു. ഹാഫിസ് അബ്ദുൽലത്തീഫ് മൗലവി ഈരാറ്റുപേട്ട പ്രാർഥന നിർവഹിച്ചു. ഭാരവാഹികൾ: കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി, അബൂമുഹമ്മദ് ഇദിരീസ് ഷാഫി, കടയ്ക്കൽ ജുനൈദ്, എം.എ. സത്താർ, ജെ. സുബൈർ, എം. ഷഹീറുദീൻ മന്നാനി (രക്ഷാധികാരികൾ), നിലമേൽ അഷ്റഫ് ബദരി (പ്രസി.), എ.കെ. അബ്ദുല്ല, കെ.കെ. ജലാലുദ്ദീൻ മൗലവി, അബ്ദുൽ സത്താർ ചെങ്കൂർ, നാസർ കുറുമ്പള്ളൂർ (വൈസ് പ്രസി.), തലവരമ്പ് സലീം (ജന. സെക്ര.), നജീം പൂങ്കോടിയിൽ, എ.എം. യൂസുഫുൽ ഹാദി, എം. തമീമുദീൻ, ബഹാംഗീർ മടത്തറ, സയ്യിദ് ഷാ കുരിയോട് (സെക്ര.), അൻവർ മൗലവി (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story