Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:18 AM IST Updated On
date_range 8 Aug 2022 12:18 AM ISTയൂസുഫ്കുഞ്ഞിന്‍റെ വിയോഗം: പന്മനയുടെ തീരാനഷ്ടം
text_fieldsbookmark_border
ചവറ: മികച്ച ജീവകാരുണ്യ പ്രവർത്തകനെ നഷ്ടമായതിന്‍റെ നോവിൽ പന്മന നിവാസികൾ. ചവറ പന്മന മിടാപ്പള്ളി നല്ലാന്തറയിൽ യൂസുഫ്കുഞ്ഞ് എന്ന മനുഷ്യസ്നേഹി ജീവിതത്തിന്‍റെ അവസാന നിമിഷംവരെ സഹജീവികളോട് കാരുണ്യവും സ്നേഹവും നൽകിയ ജീവിതത്തിന് ഉടമയായിരുന്നു. പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നിന്ന യൂസുഫ് കുഞ്ഞിന്‍റെ വിയോഗം നാടിന് തീരാനഷ്ടമാണ്. കോഴിക്കോട് മാവൂർ ഗ്വാളിയോർ റയോൺസിൽ ജീവനക്കാരനായിരുന്ന കാലം മുതൽ കാരുണ്യ പ്രവർത്തന രംഗത്ത് ഉണ്ടെങ്കിലും വിരമിച്ച ശേഷമാണ് കൂടുതൽ സജീവമായത്. നാട്ടിലെത്തിയശേഷം നെറ്റിയാട്ട് പൗരസമിതിയുമായി ചേർന്ന് നാട്ടിലെ എല്ലാ നല്ല പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു അദ്ദേഹം. പ്രായത്തിന്‍റെ അവശതകൾ പോലും വകവെക്കാതെ ജാതി മത ഭേദമെന്യേ നാട്ടുകാരുടെ എല്ലാ ആവശ്യങ്ങളും പരിഹരിക്കുന്നതിന് മുമ്പന്തിയിൽ നിൽക്കുന്നതിനിടയിലാണ് ആകസ്മിക വിയോഗം. ബിസിനസ് തിരക്കുകൾക്കിടയിലും മക്കളായ ഫിറോസ്, അംജിത്ത്, അഫ്സൽ എന്നിവർ പിതാവിന്‍റെ മേഖലയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമായി പിന്തുടരുന്നത് തലമുറകൾക്ക് അദ്ദേഹം പകർന്നുനൽകിയ മനുഷ്യസ്നേഹത്തിന്റെ അടയാളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
