Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:18 AM IST Updated On
date_range 8 Aug 2022 12:18 AM ISTസർക്കാർ ജീവനക്കാരുടെ ജില്ല കലോത്സവം: സിവിൽ സ്റ്റേഷൻ ഏരിയക്ക് ഓവറോൾ ചാമ്പ്യൻഷിപ്
text_fieldsbookmark_border
കൊല്ലം: കേരള എൻ.ജി.ഒ യൂനിയൻ കൊല്ലം ജില്ല കമ്മിറ്റിയുടെ കലാ-കായിക സമിതിയായ 'ജ്വാല'യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലതല കലോത്സവം സർഗോത്സവം 2022ൽ 47 പോയന്‍റ് നേടി സിവിൽ സ്റ്റേഷൻ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 38 പോയന്‍റ് നേടിയ ടൗൺ ഏരിയ രണ്ടാംസ്ഥാനവും 31 പോയന്‍റ് നേടിയ ചാത്തന്നൂർ ഏരിയ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തിലെ സോപാനം ഓഡിറ്റോറിയത്തിൽ എം. മുകേഷ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്‌തു. ജില്ല പ്രസിഡന്‍റ് ബി. പ്രശോഭദാസ് അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ, ജില്ല സെക്രട്ടറി വി.ആർ. അജു, ജ്വാലാ കലാ-കായികസമിതി കൺവീനർ ആർ. രതീഷ്കുമാർ എന്നിവർ സംസാരിച്ചു. അഞ്ച് വേദികളിലായി നടന്ന മത്സരങ്ങളിലെ വിജയികൾ (പുരുഷവിഭാഗം, വനിത വിഭാഗം ക്രമത്തിൽ): ലളിതഗാനം -എസ്. ഗോപകുമാർ, ആർ. പ്രിയങ്ക. ശാസ്‌ത്രീയസംഗീതം -ജിയോലാൽ, ഡോ. ജി.എസ് അഞ്ജലി. നാടൻപാട്ട് സിംഗിൾ -ഡി. സജിത്ലാൽ, ആർ. പ്രിയങ്ക. കവിത പാരായണം -എസ്. ഗോപകുമാർ, പുഷ്‌പലത. മാപ്പിളപ്പാട്ട് -ആർ. സന്തോഷ്കുമാർ, ആർ. പ്രിയങ്ക. മോണോ ആക്‌ട് -ബിജുലാൽ, ഗീത. മിമിക്രി -ജി.ആർ. അരുൺരാജ്, തബല -എസ്.കെ ആദർശ്, ചെണ്ട - അനിൽകുമാർ, മൃദംഗം -എസ്.കെ. ആദർശ്, ഓടക്കുഴൽ -റൊണാൾഡ്, പെൻസിൽ ഡ്രോയിങ് -സി. ചന്ദ്രപ്രകാശ്, ജലച്ചായം -വി.എസ്. സുജ, കാർട്ടൂൺ -എം. ശ്രീകുമാർ എന്നിവരാണ് മറ്റ് വിജയികൾ. തിരുവാതിര മത്സരത്തിൽ സിവിൽ സ്റ്റേഷൻ ഏരിയയും നാടൻപാട്ട് ഗ്രൂപ് മത്സരത്തിൽ ചാത്തന്നൂർ ഏരിയയും വിജയികളായി. 10 പോയന്‍റ് വീതം നേടിയ എസ്. ഗോപകുമാർ (ടൗൺ), എസ്.കെ. ആദർശ് (സിവിൽ സ്റ്റേഷൻ) എന്നിവർ പുരുഷ വിഭാഗത്തിലും 15 പോയന്‍റ് നേടിയ ആർ. പ്രിയങ്ക (കുണ്ടറ) വനിത വിഭാഗത്തിലും മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരങ്ങൾ നേടി. വിജയികൾക്ക് എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. അനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. വിജയികൾ ആഗസ്‌റ്റ് 21ന് പയ്യന്നൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story