Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:16 AM IST Updated On
date_range 8 Aug 2022 12:16 AM ISTഇടമണ്ണിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു
text_fieldsbookmark_border
പുനലൂർ: ഇടമണ്ണിൽ ജനവാസ മേഖലയായ ധ്വാരകഭാഗത്ത് കാട്ടാന ഇറങ്ങി നാശം വരുത്തി. ജ്യോതിഷ് ഭവനിൽ രാജൻ, മംഗലത്ത് വീട്ടിൽ രാധാകൃഷ്ണൻ എന്നിവരുടെ വാഴത്തോട്ടത്തിലിറങ്ങി കൃഷിവിളകൾ നശിപ്പിച്ചു. 10 തെങ്ങും എഴുപതോളം വാഴകളും കൂടാതെ ചേന, ചേമ്പ് എന്നിവയും ചവിട്ടി നശിപ്പിച്ചു. മൂന്നുദിവസമായി രാത്രി ആന ശല്യമുണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ ഓടിക്കാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന പരാതിയിലാണ് നാട്ടുകാർ. സ്വാതന്ത്ര്യദിനം: കലാപരിപാടികൾ നടത്തി പുനലൂർ: ഇന്ത്യൻ സ്വാതന്ത്രത്തിന്റെ 75-ാമത് വാർഷികത്തോടനുബന്ധിച്ച് ആസാദികാ അമൃത് മഹോത്സവ ഭാഗമായി ശെന്തുരുണി വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ആഘോഷ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി.കെ. സുധീർ അധ്യക്ഷത വഹിച്ചു. വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ. അനി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റെയിഞ്ചർ ജി. സന്തോഷ്കുമാറും റെയിഞ്ച് ഉദ്യോഗസ്ഥരും നേതൃത്വം നൽകി. ദേശഭക്തിഗാനം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടന്നു. പ്രസംഗ മത്സരത്തിൽ ടി. ജയകുമാർ ഒന്നാംസ്ഥാനവും, ക്വിസ് മത്സരത്തിൽ ആർ. ബിനിൽ ഒന്നാംസ്ഥാനവും നേടി. വിജയികൾക്ക് വൈൽഡ് ലൈഫ് വാർഡൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story