Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:13 AM IST Updated On
date_range 8 Aug 2022 12:13 AM ISTസ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം
text_fieldsbookmark_border
അഞ്ചൽ: കെ.പി.സി.സി വിചാർ വിഭാഗ് പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. സൈമൺ അലക്സ് ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ എ.ഇ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല സമ്മാനവിതരണം നിർവഹിച്ചു. സി.ബി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സിനിമ താരങ്ങളായ വിനീഷ് വിജയനെയും ജീമോൻ എബ്രഹാമിനെയും പി.ബി. വേണു ഗോപാലും ബ്ലോക്ക് പഞ്ചായത്തംഗം എ. സക്കീർ ഹുസൈനും പൊന്നാട അണിയിച്ചു. ബി. സേതുനാഥ്, മീരാസാഹിബ് കാഞ്ഞുവയൽ, അഗസ്ത്യക്കോട് രാധാകൃഷ്ണൻ, എസ്. ഷീജ, രാധ, ഭാഗ്യലക്ഷ്മി, ഏറം ഉണ്ണി, അലക്സാണ്ടർ ബേബി, ഭാസ്കരപിള്ള, കെ.സി. മുകുന്ദൻ, എബിൻ വർഗീസ്, സുബീഷ് ജോർജ്, മനോജ് പനയംചേരി, അമൽ എന്നിവർ സംസാരിച്ചു. മത്സരത്തിൽ ഇവാ മേരിജോൺ (ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പുനലൂർ), കവിത സുഭാഷ്, (എൻ.എസ്.വി.വി.എച്ച്.എസ്.എസ് വാളക്കോട്), ഹയാ ദിൽഷാദ്, ആർദ്ര (ചെമ്മന്തൂർ ഹൈസ്കൂൾ പുനലൂർ), നിവേദ്യ എസ്. രാജീവ് (ഗവ. ഹൈസ്കൂൾ നെട്ടയം) എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും, നാലും, അഞ്ചും സ്ഥാനങ്ങൾ നേടി. ചിത്രം. കെ.പി.സി.സി വിചാർ വിഭാഗിന്‍റെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന കെ.പി.സി.സി സെക്രട്ടറി അഡ്വ. സൈമൺ അലക്സ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
