Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:13 AM IST Updated On
date_range 8 Aug 2022 12:13 AM ISTഭരണഘടന സാക്ഷരത പ്രഖ്യാപനം; സംഘാടകസമിതി രൂപവത്കരിച്ചു
text_fieldsbookmark_border
കുളത്തൂപ്പുഴ: ഭരണഘടന സാക്ഷരതയില്‍ പൂര്‍ണത കൈവരിച്ച ആദ്യപഞ്ചായത്തെന്ന പ്രഖ്യാപനം വിപുലമായ പരിപാടികളോടെ നടത്തുന്നത് സംബന്ധിച്ച് കുളത്തൂപ്പുഴയില്‍ സംഘാടകസമിതി രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് ആസൂത്രണസമിതി അംഗം കെ. ഷാജി ഉദ്ഘാടനം ചെയ്തു. 'ദി സിറ്റിസൺ -2022' എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ അവസാനഘട്ടം പൂര്‍ത്തിയായതോടെയാണ് സമ്പൂര്‍ണ ഭരണഘടന സാക്ഷരത കൈവരിച്ച ആദ്യ ഗ്രാമപഞ്ചായത്തെന്ന പ്രഖ്യാപനത്തിനുള്ള അണിയറ പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധാ രാജേന്ദ്രന്‍, അംഗങ്ങളായ ഇ.കെ. സുധീര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നദീറ സൈഫുദീന്‍, പി. ലൈലാബീവി, ചന്ദ്രകുമാര്‍, ഷീജ റാഫി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story