Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓണക്കിറ്റുകളുടെ...

ഓണക്കിറ്റുകളുടെ പാക്കിങ്​ കുളത്തൂപ്പുഴയില്‍ പുരോഗമിക്കുന്നു

text_fields
bookmark_border
super lead... കുളത്തൂപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഓണത്തിനു റേഷന്‍ കടകള്‍ വഴി സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകള്‍ തയാറാക്കുന്ന ജോലികള്‍ കുളത്തൂപ്പുഴയില്‍ പുരോഗമിക്കുന്നു. ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്‍റെ കീഴില്‍ കുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ നേതൃത്വത്തിലാണ് ഓണക്കിറ്റുകള്‍ തയാറാക്കുന്നത്. തുണി സഞ്ചി ഉള്‍പ്പടെ 14 ഉല്‍പന്നങ്ങൾ അടങ്ങിയതാണ്​ ഓണക്കിറ്റ്​. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ 16 റേഷന്‍കടകള്‍ വഴി 7795 കിറ്റുകളാണ് തയാറാക്കി വിതരണം ചെയ്യുന്നത്. സിവില്‍ സപ്ലൈസ് സംഭരണ കേന്ദ്രങ്ങളില്‍നിന്നും എത്തിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ പ്രത്യേക കേന്ദ്രത്തില്‍ തൊഴിലാളികളുടെ സഹായത്തോടെയാണ് കവറുകളില്‍ നിറക്കുന്നത്. തുവര പരിപ്പും, പഞ്ചസാരയും, ചെറുപയര്‍ പാക്കറ്റുമാണ് പൂര്‍ത്തിയായി വരുന്നത്. ബാക്കിയുള്ള ഉല്‍പന്നങ്ങള്‍ എത്തിയാലുടന്‍ ഇവയെല്ലാം ചേര്‍ത്ത് കിറ്റുകളാക്കി മാറ്റും. ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്​ഘാടനം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മുറക്ക് കിറ്റുകള്‍ വിതരണത്തിനു സജ്ജീകരിക്കാനുള്ള ത്വരിത പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് സപ്ലൈകോ മാനേജര്‍ ശംഭുകുമാര്‍ പറഞ്ഞു. ആർ.എസ്​.പി വെളിയം ലോക്കൽ സമ്മേളനം ഓയൂർ: ആർ.എസ്.പി വെളിയം ലോക്കൽ സമ്മേളനം പരുത്തിയറ മഞ്ചാടിയിൽ നടന്നു. ആർ.എസ്​.പി ജില്ല എക്സിക്യൂട്ടിവ് അംഗം വെളിയം ഉദയകുമാർ അധ്യക്ഷതവഹിച്ചു. അവാർഡ് വിതരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ നേടിയ വെളിയം പഞ്ചായത്തിലെ വിദ്യാർഥികളെ ആദരിച്ചു. പ്രതിനിധി സമ്മേളനം ആർ.എസ്​.പി ജില്ല സെക്രട്ടറി കെ.എസ്.​ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ആർ.എസ്​.പി ദേശീയസമിതി അംഗം അഡ്വ. രാജേന്ദ്രപ്രസാദ്, ലൈലാ സലാവുദ്ദീൻ, കോസ്​മിക്​ രാജൻ, മുട്ടറ ബിജു, പുതുവീട് അശോകൻ, ജോസ്​ പരുത്തിയറ, കുടവട്ടൂർ രാജേന്ദ്രൻ പിള്ള, ജേക്കബ്, ഹരീന്ദ്രൻ കളപ്പില, സിന്ധു വാസുദേവൻ, സജീന കവിരാജൻ എന്നിവർ സംസാരിച്ചു. പഴയകാല നേതാക്കളെ സമ്മേളനത്തിൽ ആദരിച്ചു. എൽ.സി സെക്രട്ടറിയായി ഷാജി ഇലഞ്ഞിവിളയെയും 15 അംഗ ലോക്കൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story