Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:11 AM IST Updated On
date_range 8 Aug 2022 12:11 AM ISTവിശ്വകർമ സർവിസ് സൊസൈറ്റി ശാഖ വാർഷികം
text_fieldsbookmark_border
അഞ്ചൽ: വിശ്വകർമ സൊസൈറ്റി പനച്ചവിള ശാഖയുടെ 39ാമത് വാർഷിക സമ്മേളനവും അവാർഡ് വിതരണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് എൻ. രാജപ്പൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവരെയും മുൻ മന്ത്രി അഡ്വ. കെ. രാജു അനുമോദിച്ചു. ശാഖ സെക്രട്ടറി എൻ. രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും താലൂക്ക് യൂനിയൻ പ്രസിഡൻറ് ലിജു ആലുവിള മുഖ്യപ്രഭാഷണവും നടത്തി. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജ സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ തുളസീഭായി അമ്മ, എം. ബുഹാരി, മാധ്യമ പ്രവർത്തകൻ പ്രജീഷ് കൈപ്പള്ളി, ആർ. നടരാജൻ, എൻ. ബാലചന്ദ്രൻ, സുനിത, ജി. അനിരുദ്ധൻ, കെ. ശിവദാസൻ, എൻ. സുരേന്ദ്രൻ, തങ്കപ്പൻ ആചാരി, ഗീതാഞ്ജലി, ബി. വേണുഗോപാൽ, എൻ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ചിത്രം: വിശ്വകർമ സൊസൈറ്റി പനച്ചവിള ശാഖയുടെ 39-ാമത് വാർഷികം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
