Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:08 AM IST Updated On
date_range 8 Aug 2022 12:08 AM ISTപള്ളിമുക്ക്–പൊട്ടിമുക്ക് റോഡ് പ്രവൃത്തി തുടങ്ങി
text_fieldsbookmark_border
കുണ്ടറ: മൂന്ന് വർഷമായി തകർന്ന് കിടന്നിരുന്ന കുണ്ടറ-മൺറോതുരുത്ത് റോഡിന്‍റെ ഭാഗമായ പള്ളിമുക്ക്-പൊട്ടിമുക്ക് റോഡ് അറ്റകുറ്റപ്പണിക്ക് ഞായറാഴ്ച തുടക്കമായി. ഏറെ നാളായി വിവിധ സംഘടനകൾ പ്രതിഷേധങ്ങൾ അറിയിച്ചിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞദിവസം കുണ്ടറ പൗരസമിതി, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോ തൊഴിലാളികൾ, വിവിധ െറസിഡന്‍റ്സ് അസോസിയേഷൻ പ്രതിനിധികൾ, ആം ആദ്മി പാർട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് ഓഫിസ് പടിക്കൽ ധർണ നടത്തിയിരുന്നു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, കലക്ടർ എന്നിവർക്ക് സമരക്കാർ നിവേദനവും നൽകിയിരുന്നു. തുടർന്നാണ് പ്രവൃത്തി ആരംഭിച്ചത്. നേത്രപരിശോധന ക്യാമ്പ് കുണ്ടറ: പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രി, ജില്ല അന്ധതനിവാരണ സൊസൈറ്റി എന്നിവയുമായി ചേർന്ന് സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തി. ഷീബു, അബീഷ്, ശരത്, ധനേഷ്, വിജിത്ത്, ഷീബ അബാഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story