Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:52 AM IST Updated On
date_range 7 Aug 2022 12:52 AM ISTപരമ്പരാഗത അഞ്ചൽ നിവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ചു
text_fieldsbookmark_border
അഞ്ചൽ: അഞ്ചൽ, അലയമൺ, ഇടമുളയ്ക്കൽ, ഏരൂർ പ്രദേശങ്ങളിലായി പരമ്പരാഗതമായി താമസിച്ചു വരുന്ന 313 കുടുംബങ്ങളെ കൂട്ടിയിണക്കിയുള്ള ജീവകാരുണ്യ പ്രവർത്തനത്തിലിഷ്ഠിതമായ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചു. ഉദ്ഘാടന സമ്മേളനം ഞായറാഴ്ച വൈകീട്ട് മൂന്നിന് അഞ്ചൽ സിഗ്മ കൺവെൻഷൻ സൻെററിൽ നടക്കും. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡൻറ് ബൈജു പൂക്കുട്ടി അധ്യക്ഷത വഹിക്കും. മുൻ മന്ത്രി കെ. രാജു, ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ, ജില്ല ജഡ്ജി ജെ. നാസർ, ഐ.എസ്.ആർ.ഒ പ്രഫസർ ഡോ. എസ്.ആർ. ഷൈൻ, പുനലൂർ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ, ഡി.വൈ.എസ്.പി ജി.ഡി. വിജയകുമാർ, പ്രഫ.സാം പനംകുന്നേൽ, എസ്. ദേവരാജൻ, അനീഷ് കെ. അയിലറ, ബൃന്ദ പുനലൂർ എന്നിവരെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story