Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രാസ്ഥാനിക സമ്മേളനം...

പ്രാസ്ഥാനിക സമ്മേളനം നടത്തി

text_fields
bookmark_border
കൊല്ലം: ഖാദിസിയ്യ ഇസ്​ലാമിക് കോംപ്ലക്സിന്‍റെ ബിരുദദാന സമ്മേളന മുന്നോടിയായി നടന്ന പ്രാസ്ഥാനിക സമ്മേളനം ജില്ല പ്രസിഡന്‍റ്​ ഇസ്ദ്ദീൻ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ മുഖ്യാതിഥിയായി. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നീ അടിസ്ഥാന മാനുഷികപ്രവർത്തനത്തിനാണ് കേരള മുസ്​ലിം ജമാഅത്തിന്‍റെ ഈ വർഷത്തെ കർമപദ്ധതികളിൽ പ്രഥമസ്ഥാനമാണുള്ളതെന്ന്​ ബുഖാരി തങ്ങൾ പറഞ്ഞു. ഖാദിസിയ്യ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്‍റ്​ സിറാജുൽ ഉലമ പി.എ ഹൈദറൂസ് മുസ്​ലിയാർ നേതൃത്വം നൽകി. മാളിയേക്കൽ സുലൈമാൻ സഖാഫി, ജില്ല ജനറൽ സെക്രട്ടറി ഡോ. എൻ. ഇല്ല്യാസ്​കുട്ടി, സ്വാഗതസംഘം ചെയർമാൻ ബാ അലവി തങ്ങൾ, എസ്.എസ്.എഫ് ദേശീയ പ്രസിഡന്‍റ്​ ഡോ. മുഹമ്മദ് ഫാറൂഖ് ബുഖാരി, അബ്ദുൽ റഹുമാൻ ബാഫഖി തങ്ങൾ, ഖാദിസിയ്യ പ്രധാന മുദരിസ് സിദ്ധീഖ് മിസ്ബാഹി കാമിൽ സഖാഫി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ്​ നിസാമുദ്ദീൻ ഫാളിലി, അബ്ദുൽ ബാരി അൽ ഖാസിമി, ജനറൽ കൺവീനർ നൂറുദ്ദീൻ മഹ്ളരി, ഷമീർ അസ്ഹരി, മണപ്പള്ളി ഹംസാസഖാഫി, മുഈനുദ്ദീൻ, താഹാ മുസ്​ലിയാർ, ഫസ്​ലുദ്ദീൻ മാവിള, ഷഫീഖ് മുസ്​ലിയാർ, അബ്ദുൽ സലാം ഫൈസി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story