Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:47 AM IST Updated On
date_range 7 Aug 2022 12:47 AM ISTസ്വാതന്ത്ര്യസമര ക്വിസ് മത്സരം
text_fieldsbookmark_border
കുണ്ടറ: കെ.പി.സി.സി വിചാര്‍ വിഭാഗ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി സ്കൂൾ കുട്ടികള്‍ക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം സംഘടിപ്പിച്ചു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ ഷാജന്‍ പി. സക്കറിയ അധ്യക്ഷതവഹിച്ചു. എം.ജി.ഡി ഗേൾസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജമീല ജോബ്, ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റര്‍ അലക്‌സ് തോമസ്, പി.ടി.എ പ്രസിഡന്‍റ് എസ്. മണ്‍സൂര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ. ബാബുരാജന്‍, ജില്ല സെക്രട്ടറി ജോണ്‍സണ്‍ മേലതില്‍ എന്നിവര്‍ സംസാരിച്ചു. സെന്‍റ് ജൂഡ് ഹൈസ്‌കൂളിലെ അഭയ് ശങ്കര്‍ ഒന്നാംസ്ഥാനവും സെന്‍റ് മാര്‍ഗ്രറ്റ് ഗേള്‍സ് ഹൈസ്‌കൂളിലെ സിയോണ റോസ് രണ്ടാംസ്ഥാനവും എം.കെ.എല്‍.എം ഹൈസ്കൂളിലെ അബ്ദുല്ല റീയാസ് മൂന്നാംസ്ഥാനവും നേടി. അനുമോദനവും ഉപഹാര വിതരണവും കുണ്ടറ: പെരുമ്പുഴ ഗ്രാമോദ്ധാരണ സി.എസ് വായനശാലയുടെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് അനുമോദനവും ഉപഹാര വിതരണവും സംഘടിപ്പിച്ചു. ചടങ്ങ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സി. അംഗം എസ്. നാസര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് എന്‍. തുളസീദാസന്‍പിള്ള അധ്യക്ഷതവഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസമിതി അധ്യക്ഷ സുശീല സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി അജേഷ് മാധവന്‍, വാര്‍ഡംഗം എസ്. ജയകുമാരി, പത്മകുമാര്‍, ഷംസീന, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story