Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:35 AM IST Updated On
date_range 7 Aug 2022 12:35 AM ISTനവോത്ഥാനമൂല്യ സംരക്ഷണസമിതിയിൽ എല്ലാ വിഭാഗത്തിനും പ്രതിനിധ്യം -പി. രാമഭദ്രൻ
text_fieldsbookmark_border
കൊല്ലം: നവോത്ഥാനമൂല്യ സംരക്ഷണസമിതിയിൽ സവർണ-അവർണ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് നവോത്ഥാനമൂല്യ സംരക്ഷണസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റുമായ പി. രാമഭദ്രൻ. കെ.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരിക്കെ അന്തരിച്ച അഡ്വ. യു. ഫസലൂർ റഹ്മാന്‍റെ ഒന്നാം അനുസ്മരണ സമ്മേളന ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.ഡി.എഫ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്‌കാരം അറബിക് ഭാഷാ പണ്ഡിതനും നവോത്ഥാന പ്രവർത്തകനുമായ എം.എ. സമദിന് പി. രാമഭദ്രൻ സമ്മാനിച്ചു. കെ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. എസ്. പ്രഹ്ലാദൻ അധ്യക്ഷതവഹിച്ചു. നേതാക്കളായ കെ. ഗോപാലകൃഷ്ണൻ, എസ്.പി. മഞ്ജു, ശൂരനാട് അജി, ഐവർകാല ദിലീപ്, വിളപ്പിൽശാല പ്രേംകുമാർ, ബാബു വേങ്ങൂർ, എ. റഹിംകുട്ടി, കെ.എസ്. ജയപ്രകാശ്, എം. കമാലുദീൻ, ഡോ. എം.എ. സലാം, കാവുവിള ബാബുരാജൻ എന്നിവർ സംസാരിച്ചു. കാഷ് അവാർഡ് കൊല്ലം: കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2021-22 അധ്യയനവർഷം എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ (പത്താം ക്ലാസ്), പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവർക്ക് കാഷ് അവാർഡിന് അപേക്ഷിക്കാം. വെള്ളപ്പേപ്പറിൽ എഴുതി തയാറാക്കിയ ക്ഷേമനിധി അംഗത്തിന്‍റെ ഫോൺ നമ്പർ സഹിതമുള്ള അപേക്ഷ, വിദ്യാർഥിയുടെ മാർക്ക് ലിസ്റ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ക്ഷേമനിധി കാർഡിന്‍റെ പകർപ്പ്, അപേക്ഷകന് വിദ്യാർഥിയുമായുളള ബന്ധം തെളിയിക്കുന്നതിനായി എസ്.എസ്.എൽ.സി ബുക്കിന്‍റെ പകർപ്പ്/ റേഷൻ കാർഡിന്‍റെ പകർപ്പ്, ക്ഷേമനിധി അംഗത്തിന്‍റെയും വിദ്യാർഥിയുടെയും ആധാർ കാർഡിന്‍റെ പകർപ്പ്, ക്ഷേമനിധി അംഗത്തിന്‍റെ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി എന്നിവ രേഖപ്പെടുത്തിയിട്ടുള്ള ബാങ്ക് പാസ്ബുക്കിലെ പേജിന്‍റെ പകർപ്പ് എന്നിവ സഹിതം 20ന് മുമ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം-691001 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ chiefofficecashew@gmail.com എന്ന ഇ-മെയിലിലേക്കോ സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story