Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:53 AM IST Updated On
date_range 6 Aug 2022 12:53 AM ISTഅയിലറയിൽ റോഡ് തകർച്ചക്ക് കാരണം കരാറുകാരനെന്ന്
text_fieldsbookmark_border
അഞ്ചൽ: ഏരൂർ പഞ്ചായത്തിലെ അയിലറയിൽ റോഡിന്‍റെ കലുങ്ക് തകർന്ന് ഗതാഗതം തടസ്സപ്പെടാൻ കാരണം റോഡ് നവീകരണത്തിന് കരാറെടുത്തയാളാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ അയിലറ ഗവ.എൽ.പി സ്കൂളിനു സമീപം റോഡ് ഭാഗികമായി തകരുകയായിരുന്നു. ഒരു വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ റോഡ് നവീകരണത്തിനായി അനുവദിച്ച് കരാർ നൽകിയിരുന്നു. എന്നാൽ, കരാറുകാരൻ സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കാൻ തയാറായില്ലെന്നും ഒന്ന് രണ്ട് ലോഡ് മെറ്റൽ റോഡരികിൽ ഇറക്കിയതല്ലാതെ മറ്റൊന്നും നടത്തിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ടെൻഡർ നടപടി പൂർത്തീകരിച്ച് ഒരു വർഷത്തോളമായിട്ടും പ്രവൃത്തി ആരംഭിക്കാൻ തയാറാകാത്ത കരാറുകാരനെതിരെ ഗ്രാമപഞ്ചായത്തംഗങ്ങളുൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story