Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:55 AM IST Updated On
date_range 5 Aug 2022 12:55 AM ISTപ്രതാപവർമ തമ്പാന്‍റെ നിര്യാണത്തിൽ അനുശോചനം
text_fieldsbookmark_border
കൊല്ലം: കെ.പി.സി.സി ജനറൽ സെക്രട്ടറിയും ചാത്തന്നൂർ മുൻ എം.എൽ.എയുമായ ജി. പ്രതാപവർമ തമ്പാന്‍റെ നിര്യാണത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അനുശോചിച്ചു. അപ്രതീക്ഷിതവിയോഗം ഏറെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഐക്യ മുന്നണിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കനത്ത നഷ്ടമാണ് പ്രതാപവര്‍മ തമ്പാന്‍റെ മരണമെന്നും വായനയിലും പ്രഭാഷണത്തിലും ഔന്നത്യം പുലര്‍ത്തിയിരുന്ന പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. തമ്പാന്‍റെ അകാല വിയോഗവാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം കോൺഗ്രസ് പാർട്ടിക്ക് എക്കാലത്തും കരുത്തും കരുതലുമായിരുന്നെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. കഠിനാധ്വാനത്തിലൂടെയും സാഹസിക പോരാട്ടങ്ങളിലൂടെയും വിദ്യാർഥി, യുവജന പ്രസ്ഥാനത്തോടൊപ്പം പൊരുതി മുന്നേറി കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്തെത്തിയ നേതാവായിരുന്നു പ്രതാപവര്‍മ തമ്പാനെന്ന് മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് അനുസ്മരിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, ദേശീയ സമിതി അംഗം മണക്കാട് നജിമുദീൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എ.ഐ.സിസി അംഗം ബിന്ദുകൃഷ്ണ, ഡി.സി.സി. പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് എം. അന്‍സാറുദീന്‍, ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ സലാം, എ.ഐ.സി.സി പഞ്ചായത്തീരാജ് സമിതി ദേശീയ സെക്രട്ടറി ഡി. ഗീതാകൃഷ്ണൻ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ എന്നിവർ അനുശോചിച്ചു. രാവിലെ പൊതുദർശനം കൊല്ലം: ജി. പ്രതാപവർമ തമ്പാന്‍റെ മൃതദേഹം രാവിലെ 10ന് തേവള്ളിയിലെ വസതിയിലും രാവിലെ 11 മുതൽ ഒന്നു വരെ ഡി.സി.സി ഓഫിസിലും പൊതുദർശനത്തിനുവെക്കും. ഉച്ചക്ക് 1.30 മുതൽ രണ്ടു വരെ ചാത്തന്നൂർ ജങ്ഷനിലും 2.15 മുതൽ 2.30 വരെ പേരൂർ സർവിസ് സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു ശേഷം വൈകീട്ട് നാലിന് സ്വവസതിയായ പേരൂർ മുല്ലശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story