Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രസംഗ കലയിലെ വല്ലഭൻ

പ്രസംഗ കലയിലെ വല്ലഭൻ

text_fields
bookmark_border
ഗ്രാമങ്ങളിൽ രാഷ്ട്രീയകക്ഷികൾ വിശദീകരണ യോഗങ്ങൾ നടത്തിയിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ പ്രസംഗത്തിനാണ് ശ്രോതാക്കൾ കൂടിയത് കൊല്ലം: കലാലയ വിദ്യാഭ്യാസ കാലത്തുതന്നെ കൈയടി നേടുന്ന പ്രസംഗം പ്രതാപവർമ തമ്പാനെ വേറിട്ടുനിർത്തി. കോളജ് തലത്തിലും സർവകലാശാല തലത്തിലും അദ്ദേഹം പ്രസംഗകലയിൽ ഒന്നാമതെത്തി. സജീവ രാഷ്ട്രീയത്തിലെത്തിയപ്പോഴും അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്​ ഡിമാൻഡ്​ കൂടി. ഗ്രാമങ്ങളിൽ രാഷ്ട്രീയകക്ഷികൾ വിശദീകരണ യോഗങ്ങൾ നടത്തിയിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ പ്രസംഗത്തിനാണ് ശ്രോതാക്കൾ കൂടിയത്. നർമത്തിന്‍റെ മേമ്പൊടി കൂട്ടിയുള്ള വാക്കുകൾ നിരഞ്ഞ കൈയടിയോടെ സദസ്സ് ഏറ്റുവാങ്ങി. ചിരിച്ചും ചിന്തിപ്പിച്ചും കഥപറഞ്ഞ് വേദികളെ കൈയിലെടുത്തു. ആനുകാലിക വിഷയങ്ങളിൽ കുറിക്കുകൊള്ളുന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പ്രതികരണം നടത്തിയിരുന്നത്. കോൺഗ്രസിൽ എന്നും ആന്‍റണി ഗ്രൂപ്പിന്‍റെ വക്താവും പോരാളിയുമായിരുന്നു അദ്ദേഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story